15-Oct-2019 (Tue)
 
 
 
 
‍ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സ് ടിപ്പറില്‍ ഇടിച്ച് 4 പേര്‍ക്ക് പരിക്ക്
   
vps
11-Mar-2019
 

അടിവാരം: ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സ് ടിപ്പറില്‍ ഇടിച്ച് 4 യാത്രക്കാര്‍ക്ക് പരിക്ക്. ചുരം ഏഴാം വളവില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വയനാട്ടില്‍ നിന്നും ആലപ്പുഴക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും താമരശ്ശേരി ഭാഗത്ത് നിന്നും ലോഡുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies