20-Mar-2019 (Wed)
 
 
 
 
‍സീവേജ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു
   
vps
11-Mar-2019
 

താമരശ്ശേരി: താമരശ്ശേരി താലൂക്കാശുപത്രിയില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സീവേജ് വാട്ടര്‍ ട്രീറ്റ് മെന്റ് പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി ഉദ്ഘാടനം ചെയ്തു. ലീലാമ്മ മംഗലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. മലിന ജലം ശുദ്ധീകരിച്ച് ഉപയോഗ യോഗ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

 

ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, താമരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഗസ്തി പല്ലാട്, സി ടി വനജ, സോബി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ സരസ്വതി, സോമന്‍ പിലാതോട്ടം, പി സി ഹബീബ് തമ്പി, എം സുല്‍ഫിക്കര്‍, ടി ആര്‍ ഓമനക്കുട്ടന്‍, പി ടി ബാപ്പു, എ കെ സുബൈര്‍, ഡോ. എ എന്‍ സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies