20-Mar-2019 (Wed)
 
 
 
 
‍വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി സുനീര്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
   
vps
11-Mar-2019
 

താമരശ്ശേരി: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി സുനീര്‍ താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ചു. ജോര്‍ജ് എം തോമസ് എം എല്‍ എ ക്കൊപ്പം താമരശ്ശേരി ബിഷപ്പ് ഹൗസില്‍ എത്തിയാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ താമരശ്ശേരി ബഷപ്പ് ഹൗസിലെത്തിയത്. രാവിലെ 11 മണിയോടെ സൂനീറും 15 മിനിറ്റിനകം ജോര്‍ജ് എം തോമസ് എം എല്‍ എ യും ബിഷപ്പ് ഹൗസിലെത്തി. തുടര്‍ന്ന് 40 മിനിറ്റോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയാണ് ഇവര്‍ മടങ്ങിയത്. മണ്ഡലത്തില്‍ സ്വാധീനമുള്ള വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ബിഷപ്പ് ഹൗസില്‍ എത്തി പിന്തുണ അഭ്യര്‍ത്ഥിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പി പി സുനീര്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ നയങ്ങളും നിലപാടുകളും ബിഷപ്പുമായി പങ്കുവെച്ചുവെന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തില്‍ പാര്‍ലമെന്റ് അംഗത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ ബേധമന്യെ എല്ലാവരും ഇതിന്ന് മാറ്റം ആഗ്രഹിക്കുന്നതായും പി പി സുനീര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലയിലെ പല പ്രമുഖരെയും സന്ദര്‍ശിച്ച് സുനീര്‍ എല്‍ ഡി എഫിന് പിന്തുണ തേടി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies