20-Mar-2019 (Wed)
 
 
 
 
‍16 കുപ്പി മാഹി മദ്യവുമായി കൂടരഞ്ഞി സ്വദേശി അറസ്റ്റില്‍
   
vps
11-Mar-2019
 

തിരുവമ്പാടി: 16 കുപ്പി മാഹി മദ്യവുമായി കൂടരഞ്ഞി സ്വദേശിയെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി വഴിക്കടവ് വാതല്ലൂര്‍ പൗലോസ് എന്ന പാപ്പിയെയാണ് തിരുവമ്പാടി എസ് ഐ. ടി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി ഭാഗത്ത് വിദേശ മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. മാഹിയില്‍ നിന്നും എത്തിച്ച മദ്യം വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൗലോസ് പിടിയിലായത്. സി പി ഒ മാരായ ജദീര്‍, അനീസ്, സ്വപ്‌നേഷ്, ഷിജു, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies