20-Mar-2019 (Wed)
 
 
 
 
‍പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപത്തെത്തിച്ച് പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റില്‍
   
vps
13-Mar-2019
 

കുന്ദമംഗലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റില്‍. കോഴിക്കോട് ഗാന്ധി റോഡ് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്പൂര്‍ രാമന്‍കുത്ത് ചേനാരി അബ്ദുല്‍ ബഷീറിനെ(47)യാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മടവൂര്‍ സി എം മഖാമിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇയാളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇവര്‍ ലോഡ്ജില്‍ എത്തി മുറിയെടുത്തത്. മുഖം മറച്ച് എത്തിയ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഫെബ്രുവരി ആദ്യ വാരത്തിലും ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇയാള്‍ ജോലി ചെയ്യുന്ന പ്രദേശത്തുള്ള പെണ്‍കുട്ടിയെയാണ് പ്രലോഭിപ്പിച്ച് മടവൂരില്‍ എത്തിച്ചത്. ആളുകള്‍ സംശയിക്കാതിരിക്കാന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജില്‍ മുറി എടുക്കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്. പ്രതിയെ ചൊവ്വാഴ്ച കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies