20-Mar-2019 (Wed)
 
 
 
 
‍നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി താമരശ്ശേരി എക്‌സൈസ്; 1500 പേക്കറ്റ് ഹാന്‍സുമായി പൂനൂര്‍ സ്വദേശി അറസ്റ്റില്‍
   
vps
12-Mar-2019
 

താമരശ്ശേരി: നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കെതിരെ താമരശ്ശേരി എക്‌സൈസ് നടപടി ശക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നടത്തിയ പരിശോധനയില്‍ ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരം എക്‌സൈസ് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പത്ത് കിലോയോളം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ 1500 പേക്കറ്റ് ഹാന്‍സുമായി പൂനൂര്‍ ചിറക്കല്‍ ശരീഫ്(40) പിടിയിലായി. പൂനൂര്‍, തച്ചംപൊയില്‍, കോരങ്ങാട് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 3 രൂപ വിലയുള്ള ഹാന്‍സ് 50 രൂപക്കാണ് ഇയാള്‍ വിറ്റഴിക്കുന്നത്. ഇയാളുടെ ഫോണില്‍ വിളിച്ച് ഹാന്‍സ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ എക്‌സൈസ് കൗണ്‍സിലിംഗ് നല്‍കി വിട്ടയച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ആര്‍ അശ്വന്ത്, എന്‍ പി വിവേക്, കെ ജി ജിനീഷ്, സി ജി ഷാജു, വി എസ് സുമേഷ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies