20-Mar-2019 (Wed)
 
 
 
 
‍പഞ്ചായത്ത് കിണര്‍ ശുചീകരിച്ചു
   
vps
12-Mar-2019
 

താമരശ്ശേരി: ജെ സി ഐ താമരശ്ശേരി ടൗണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കിണര്‍ ശുചീകരിച്ചു. കോവിലകം റോഡിനു സമിപമുള്ള വര്‍ഷങ്ങളായി ഉപയോഗ്യശൂന്യമായി കിടന്ന കിണറാണ് ശുചീകരിച്ചത്. വേനലായതോടെ കുടുവെള്ളക്ഷാമം നേരിട്ട പ്രദേശത്ത് നാട്ടുകാരുടെ അഭ്യത്ഥന മാനിച്ചാണ് ശുചീകരണം നടത്തിയത്. കിണറിലെ വെള്ളം വറ്റിച്ച് ചെളിയും ചപ്പുചവറുകളും നീക്കിയാണ് ഉപയോഗ യോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സരസ്വതി ഉദ്ഘടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജേണ്‍ അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണ്‍ ഓഫീസര്‍മാരായ അനീഷ് ജോണ്‍, മനോജ് ജേക്കബ്, സെക്രട്ടറി അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. സൂരജ് ജോണ്‍, കെ ആര്‍ ഗിരീഷ്, ജോര്‍ജ്ജ് ജോണ്‍, ജിബിന്‍ ചാക്കോ, അബ്ദുള്‍ മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies