20-Mar-2019 (Wed)
 
 
 
 
‍കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജ് രാജിവെച്ചു
   
vps
12-Mar-2019
 

വടകര: പി ജെ ജോസഫിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. നാല് ജനറള്‍ സെക്രട്ടറിമാരില്‍ ഒരാളാണ് പി എം ജോര്‍ജ്. കോട്ടയം സീറ്റില്‍ പി ജെ ജോസഫിനെ മത്സരിപ്പിക്കണമെന്ന് ബഹുഭൂരിപക്ഷം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിച്ചതാണെന്നും പാര്‍ലിമെന്ററി പാര്‍ട്ടിയോഗത്തില്‍ പോലും പി ജെ ജോസഫിന് സീറ്റ് കൊടുക്കാന്‍ ധാരണ ഉണ്ടായിരുന്നതായും അദ്ധേഹം പറഞ്ഞു. ഇതെല്ലാം അട്ടിമറിച്ചാണ് കെ എം മാണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നില്‍ കെ എം മാണിക്കും ജോസ് കെ മാണിക്കും രഹസ്യ അജണ്ടകള്‍ ഉണ്ടെന്നും സി പി ഐ എമ്മിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും പി എം ജോര്‍ജ് പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies