15-Oct-2019 (Tue)
 
 
 
 
‍പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍ നിര്‍മാണം എസ് വൈ എസ് ഏറ്റെടുത്തു
   
vps
13-Mar-2019
 

താമരശ്ശേരി: പ്രളയത്തില്‍ തകര്‍ന്ന തൂക്കുപാലത്തിന്റെ പുനര്‍ നിര്‍മാണം എസ് വൈ എസ് ഏറ്റെടുത്തു. താമരശ്ശേരി-ഓമശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അണ്ടോണ വെള്ളച്ചാല്‍ തെക്കെ തൊടുകയില്‍ ഉണ്ടായിരുന്ന പാലമാണ് എസ് വൈ എസ് സാന്ത്വനം പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പുനര്‍ നിര്‍മിക്കുന്നത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വെള്ളച്ചാല്‍, തെക്കെ തൊടുക ഭാഗങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി താമരശ്ശേരിയില്‍ എത്തേണ്ടവര്‍ പാലം തകര്‍ന്നതിനാല്‍ പ്രയാസത്തിലായിരുന്നു. വിദ്യാര്‍ത്ഥികളും പ്രായമായവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവരുടെ പ്രയാസം മനസ്സിലാക്കിയാണ് തൂക്കുപാലം നിര്‍മിച്ചു നല്‍കാന്‍ എസ് വൈ എസ് തീരുമാനിച്ചത്. പ്രവൃത്തി ഉദ്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീര്‍ സഅദി പൂലോട് നിര്‍വഹിച്ചു. അണ്ടോണ മഹല്ല് പ്രസിഡന്റ് ടി ടി മമ്മുണ്ണി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീര്‍, സോണ്‍ ജനറല്‍ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ പൂക്കോട്, സാബിത് അബ്ദുള്ള സഖാഫി, ജഅഫര്‍ സഖാഫി അണ്ടോണ, എന്‍ വി ലത്തീഫ് സഖാഫി, നിസാര്‍ ലത്തീഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹിമാന്‍ അണ്ടോണ സ്വാഗതം പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies