15-Oct-2019 (Tue)
 
 
 
 
‍അതിജീവനം: പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
   
vps
13-Mar-2019
 

താമരശേരി: താമരശേരി രൂപതയില്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അതിജീവനം പദ്ധതി ആരംഭിച്ചു. കാരിത്താസ് ഇന്ത്യയും താമരശേരി രൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ സി ഒഡി യും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രളയത്തിലും പ്രകൃതി ദുന്തങ്ങളിലുമായി വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി ഭൂമിയും കൃഷിയും നശിച്ചവര്‍ക്കും ആശ്വാസമാകുന്നതാണ് പദ്ധതി. ഉരുള്‍പൊട്ടലുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി, ശൗചാലയ നിര്‍മ്മാണം, കിണര്‍ ശുചീകരണം, ക്ലോറിനേഷന്‍, ജല ഗുണമേന്മ പരിശോധന തുടങ്ങിയവക്ക് സഹായം നല്‍കും. വാഴ, പക്കറി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നതിനാവശ്യമായ വിത്തുകളും വളവും നല്‍കുന്നതോടൊപ്പം കൃഷിയിറക്കാനാവശ്യമായ സാമ്പത്തിക സഹായവും നല്‍കും. ആടുകള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയെയും അതിജീവനം പദ്ധതിയില്‍ വിതരണം ചെയ്യുന്നുണ്ട്. 40 ലക്ഷം രൂപയടെ പദ്ധതിയാണ് ഇവിടെ നപ്പാക്കുന്നത്. മൈലെള്ളാംപാറയില്‍ നടന്ന രൂപതാ തല ഉദ്ഘാടനം താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു. സി ഒ ഡി ഡയറക്ടര്‍ ഫാ. ജോസഫ് മുകളേപറമ്പില്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ കോഡിനേറ്റര്‍ അബീഷ് ആന്റണി പദ്ധതി വിശദീകരിച്ചു. സി ഒ ഡി അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് ചെമ്പരത്തി, സി ഒ ഡി കോഡിനേറ്റര്‍മാരായ സിസ്റ്റര്‍ റോസ് മൈക്കിള്‍, ജോയി കാലായില്‍, ത്രേസ്യാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies