15-Oct-2019 (Tue)
 
 
 
 
‍സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നെ എം കെ രാഘവന്‍ ബിഷപ്പിനെ കാണാനെത്തി
   
vps
14-Mar-2019
 

താമരശ്ശേരി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നെ എം കെ രാഘവന്‍ എം പി താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ചു. യു ഡി എഫ് നേതാക്കള്‍ക്കൊപ്പം താമരശ്ശേരി ബിഷപ്പ് ഹൗസില്‍ എത്തിയാണ് മാര്‍ റമീജിയസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയത്.

 

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി, ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, വി എം ഉമ്മര്‍ മാസ്റ്ററ്റര്‍, എം എ റസാഖ് മാസ്റ്റര്‍, നവാസ് ഈര്‍പ്പോണ തുടങ്ങിയവര്‍ എം കെ രാഘവനെ അനുഗമിച്ചു. കഴിഞ്ഞ ദിവസം വയനാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണ തേടിയിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies