20-Mar-2019 (Wed)
 
 
 
 
‍എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍
   
vps
15-Mar-2019
 

പേരാമ്പ്ര: എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍. കായണ്ണ ജി എച്ച് എസ് എസില്‍ നിന്നുള്ള ഉത്തരക്കടലാസിന്റെ കെട്ടുകളാണ് റോഡില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിച്ചത്. സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് ബുധനാഴ്ച നടന്ന പരീക്ഷയുടെ ഉത്തര കടലാസുകള്‍ കണ്ടെത്തിയത്. ഒന്നാം പരീക്ഷയായ മലയാളം, സംസ്‌കൃതം, അറബിക് എന്നിവയുടെ ഉത്തരക്കടലാസുകളാണ് വഴിയാത്രക്കാരന് ലഭിച്ചത്. വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിച്ചു. കോഴിക്കോട് തപാല്‍ ഓഫിസിലെത്തിച്ച് അയയ്ക്കാനായി ഓഫീസ് അറ്റന്‍ഡന്റ് സിബി കൊണ്ടുപോയെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇയാളുടെ അശ്രദ്ധ കാരണം ഉത്തര പേപ്പറുകള്‍ വഴിയില്‍ വീണതാണെന്നാണ് നിഗമനം. ഓഫീസ് അറ്റന്‍ഡന്റ് സിബിയെ പരീക്ഷാജോലികളില്‍നിന്ന് നീക്കം ചെയ്തതായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചെതന്നും ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തക്കടലാസിന്റെ കെട്ടുകളിലെ സീല്‍ പൊട്ടിയിട്ടില്ല. പോലിസ് കാവലില്‍ സ്‌കൂളില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ വ്യാഴാഴ്ച തപാല്‍വഴി അയക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies