19-Jun-2019 (Wed)
 
 
 
 
‍പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
   
vps
15-Mar-2019
 

തിരുവമ്പാടി: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ മേനോംമൂട്ടില്‍ ജോണിയുടെ മകന്‍ ഷോണ്‍(13) ആണ് മരിച്ചത്. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്ന ഷോണിനെ മാതാവ് ഷിജി ജലനിധിയുടെ പൈപ്പ് തുറക്കാന്‍ പറഞ്ഞയച്ചിരുന്നു. ഈ സമയത്താണ് വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ മാതാവിന്റെ കണ്‍മുന്നില്‍ ഷോണിന് ഷോക്കേറ്റത്. ഉടന്‍ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരന്‍ ഡോണ്‍. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം കെ എസ് ഇ ബി ജീവനക്കാരുടെ അനാസ്ഥയാണെന്നാരോപിച്ച് വാര്‍ഡ് മെമ്പര്‍ ബോസ് ജേക്കബിന്റെ നേതൃത്വത്തില്‍ കെ എസ് ഇ ബി തിരുവമ്പാടി സെക്ഷന്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies