15-Sep-2019 (Sun)
 
 
 
 
‍കൊടുവളളി മണ്ഡലം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
   
vps
16-Mar-2019
 

കൊടുവള്ളി: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൊടുവളളി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൊടുവള്ളിയില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷന്‍ ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, എല്‍ ജെ ഡി യുവജന വിഭാഗം അഖിലേന്ത്യാ പ്രസിഡന്റ് സലിം മടവൂര്‍, സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ്, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, സാലിഹ് കൂടത്തായ്, ജാഫര്‍ പടനിലം, ആര്‍ പി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കാരാട്ട് റസാഖ് എം എല്‍ എ (ചെയര്‍മാന്‍), വായോളി മുഹമ്മദ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ആര്‍ പി ഭാസ്‌കരന്‍ (ജനറല്‍ സെക്രട്ടറി), പി കോരപ്പന്‍ (ട്രഷറര്‍), സി പി നാസര്‍കോയ തങ്ങള്‍, സി പോക്കര്‍, പി സി തോമസ്, രവി ആവിലോറ എന്നിവര്‍ ഭാരവാഹികളായ 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ 19 ന് മണ്ഡലത്തില്‍ പര്യടനം നടത്തും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies