19-Jun-2019 (Wed)
 
 
 
 
‍കോഴിക്കോട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ എം എല്‍ എ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
   
vps
19-Mar-2019
 

താമരശ്ശേരി: എല്‍ ഡി എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ എം എല്‍ എ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. കാരാട്ട് റസാഖ് എം എല്‍ എ ക്കൊപ്പം താമരശ്ശേരി ബിഷപ്പ് ഹൗസില്‍ എത്തിയാണ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയത്. താമരശ്ശേരി മേഖലയില്‍ പ്രമുഖ വ്യക്തികളെയും സ്ഥാനപങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് എ പ്രദീപ് കുമാര്‍ രാവിലെ എട്ടരയോടെ എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പം ബിഷപ്പ് ഹൗസില്‍ എത്തിയത്. തുടര്‍ന്ന് കട്ടിപ്പാറ താമരശ്ശേരി മേഖലകളില്‍ സന്ദര്‍ശനം നടത്തി. ആര്‍ പി ഭാസ്‌കരന്‍, എ പി സജിത്, വായോളി മുഹമ്മദ് മാസ്റ്റര്‍, തങ്കപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവരും എ പ്രദീപ് കുമാറിനെ അനുഗമിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies