19-Jun-2019 (Wed)
 
 
 
 
‍കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട
   
vps
19-Mar-2019
 

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വിതരണത്തിനായി എത്തിച്ച 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് മോഡേണ്‍ ബസാര്‍ കൊളത്തറ എരഞ്ഞിക്കല്‍ കല്ലുവെട്ടുകുഴി യാസര്‍ അറാഫത്ത്(26)നെയാണ് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ അബ്ദുള്‍ മുനീര്‍, എം മുഹമ്മദ് ഷാഫി, എം സജി, കെ അഖിലേഷ്, കെ എ ജോമോന്‍, എന്‍ നവീണ്‍, പി സോജി, രജിത്ത് ചന്ദ്രന്‍, എം ജിനേഷ്, എ വി സുമേഷ്, കസബ എസ് ഐ സ്മിതേഷ്, ഷിറില്‍ ദാസ്, ഷിജു, ഷാജു എന്നിവരടങ്ങിയ സംഘമാണ് അഞ്ച് ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies