19-Jun-2019 (Wed)
 
 
 
 
‍വടകരയില്‍ കെ മുരളീധരന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവും
   
vps
19-Mar-2019
 

വടകര: തര്‍ക്കങ്ങള്‍ക്കൊടുവില്‍ വടകരയില്‍ പി ജയരാജനെ എതിരിടാന്‍ കെ മുരളീധരന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവും. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റില്‍ സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന് വിട്ടിരുന്നു. പല പേരുകള്‍ പരിഗണിച്ച ശേഷം ചൊവ്വാഴ്ച രാവിലെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം മുല്ലപ്പള്ളി സ്ഥിരീകരിച്ചു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തുറന്ന പോര് തുടങ്ങിയസാഹചര്യത്തിലാണ് ഹൈക്കമാന്റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്. പി ജയരാജനെ എതിരിടാന്‍ വടകരയില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ വേണമെന്ന അണികളുടെ ആവശ്യം പരിഗണിച്ചാണ് കെ മുരളീധരനെ തീരുമാനിച്ചത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies