19-Jun-2019 (Wed)
 
 
 
 
‍തിരഞ്ഞെടുപ്പ് നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി
   
vps
20-Mar-2019
 

താമരശ്ശേരി: തിരഞ്ഞെടുപ്പ് നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം നിരീക്ഷിക്കാനും അനധികൃത ഇടപാടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുമാണ് വിദഗ്ദരുടെ നേതൃത്വത്തില്‍ കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കിയത്. ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെ ലെന്‍സ്, വീഡിയോ സര്‍വെ ലെന്‍സ്, അക്കൗണ്ടിംഗ് വിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥരാണ് താമരശ്ശേരിയില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് പരാതി നല്‍കാനായി ആരംഭിച്ച സി വിജില്‍ മൊബൈല്‍ ആപ്പും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. ദീപക്, ഫിനാന്‍സ് ഓഫീസര്‍ ടി രാജന്‍, തഹസില്‍ദാര്‍ മധുസൂധനന്‍, മാസ്റ്റര്‍ ട്രെയ്‌നി അജയന്‍, കെ സി അബ്ദുല്‍ വഹാബ്, പവിത്രന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies