19-Jun-2019 (Wed)
 
 
 
 
‍55.5 കിലോ കഞ്ചാവുമായി പിടികൂടിയത് കേരളത്തിലെ മൊത്ത വിതരണക്കാരെ
   
vps
20-Mar-2019
 

താമരശ്ശേരി: കഞ്ചാവ് കടത്തുന്നതിനിടെ അടിവാരത്ത് പോലീസിന്റെ പിടിയിലായത് കേരളത്തിലെ കഞ്ചാവ് മൊത്ത വിതരണക്കാരിലെ പ്രധാനി. പിടിയിലായ ഇടുക്കി അടിമാലി പട്ടമ്മാവടി വീട്ടില്‍ ഷാജി(45) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏജന്റുമാര്‍ മുഖേനെ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം ഐ പി എസ് താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരുമ്പാവൂരില്‍ 2 കിലോ ഹാഷീഷുമായി പിടിയിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആന്ത്രയില്‍ നിന്നും കഞ്ചാവുമാായി തൃശൂര്‍ വരെ എത്തി കഞ്ചാവ് ഏജന്റിന് കൈമാറുകയാണ് പതിവ്. പോലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി പല വഴിയിലൂടെയാണ് കഞ്ചാവ് എത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കഞ്ചാവുമായി മുക്കത്തുവെച്ച് പിടിയിലായ അഫ്‌സല്‍ എം ശരീഫിന്റെ ബന്ധുവാണ് ഷാജി. അഫ്‌സലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ പോലീസ് വലയിലാക്കിയത്. അസുഖം കാരണമാണ് അന്ന് ഷാജിയെ പിടികിട്ടാതിരുന്നത്.

 

ഷാജിക്കൊപ്പം പിടിയിലായ രാജാക്കാട് പരതാനത്ത് വീട്ടില്‍ സുനില്‍(47) നേരത്തെ 110 കിലോ കഞ്ചാവുമായി പാലക്കാട്ട് പിടിയിലായിരുന്നു. ഷാജിയുടെ സഹായിയായാണ് സുനില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കിലോ കഞ്ചാവ് പതിനായിരം രുപക്കാണ് വിറ്റഴിക്കുന്നത്. ചില്ലറ വിപണയില്‍ മുപ്പത്തി അയ്യായിരം വരെയാണ് വില. പിടിച്ചെടുത്ത കഞ്ചാവ് മുപ്പത് ലക്ഷത്തോളം വില വരുന്നതാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. താമരശ്ശേരി ഡി വൈ എസ് പി. ഇ പി പൃഥിരാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എസ് ഐ ശറഫുദ്ദീന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി യുടെ െ്രെകം സ്‌ക്വാഡ് അടിവാരം എലിക്കാട് വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 എച് 3001 നമ്പര്‍ കാറ് തടഞ്ഞ് പരിശോധിച്ചത്. കാറിന്റെ പിന്‍ഭാഗത്തെ സീറ്റിനടിയില്‍ നിര്‍മിച്ച രഹസ്യ അറയില്‍ ഒളിപ്പിച്ചു വെച്ച 45 പേക്കറ്റ് കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. 55.5 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. താമരശ്ശേരി സഹസില്‍ദാര്‍ മധുസൂധനന്‍ സ്ഥലത്തെത്തി ദേഹ പരിശോധന നടത്തി. െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ രാജീവ് ബാബു, സീനിയര്‍ സി പി ഒ ഷിബില്‍ ജോസഫ്, സി പി ഒ ശഫീഖ് എന്‍ എസ്, മുക്കം സ്‌റ്റേഷനിലെ എ എസ് ഐ ബേബി മാത്യു, സി പി ഒ ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ ബുധനാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies