18-Jul-2019 (Thu)
 
 
 
 
‍കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്ക്
   
vps
30-Mar-2019
 

കൂടത്തായി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്ക്. കുന്ദമംഗലം വരട്യാക്കില്‍ ഇയ്യപടിയങ്ങല്‍ സജ്ജാദ്(19), സുഹൃത്ത് വരട്യാക്കില്‍ സ്വദേശി സനൂഫ്(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയില്‍ കൂടത്തായി പാലത്തിന് സമീപത്തെ വളവില്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ഓമശ്ശേരിയില്‍ നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും വരികയായിരുന്ന കൊണ്ടോട്ടി സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് അപകടത്തില്‍ പെട്ടത്. ബൈക്ക് പെട്ടന്ന് വളച്ചപ്പോള്‍ മറിഞ്ഞ് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് കാര്‍ യാത്രക്കാരും കാറില്‍ ഇടിച്ച ശേഷമാണ് ബൈക്ക് മറിഞ്ഞതെന്ന് ബൈക്ക് യാത്രക്കാരും പറയുന്നു. അപകടത്തെ തുടര്‍ന്ന് ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗം തകരുകയും ടയറ് പൊട്ടുകയും ചെയ്തു. സ്റ്റയറിംഗ് കുടുങ്ങിയതിനാല്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കാറ് നീക്കം ചെയ്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies