18-Jul-2019 (Thu)
 
 
 
 
‍പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രവാസികളും കൈകോര്‍ത്ത് സ്‌കൂള്‍ മുറ്റം ഇന്റര്‍ ലോക്ക് പതിച്ച് മനോഹരമാക്കി
   
vps
30-Mar-2019
 

താമരശ്ശേരി: നാടിന്റെ അക്ഷര വെളിച്ചമായ സര്‍ക്കാര്‍ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ഫണ്ട് കാത്തിരിക്കേണ്ടതില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വെളിമണ്ണ നിവാസികള്‍. വെളിമണ്ണ ജി എം യു പി സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ഏറ്റെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രവാസികളും ചേര്‍ന്ന് സ്‌കൂള്‍ മുറ്റം ഇന്റര്‍ ലോക്ക് പതിച്ച് മനോഹരമാക്കി. സി കെ ഉണ്ണിമോയി മാസ്റ്റര്‍, ടി എ അബൂബക്കര്‍ കുട്ടി, പി കെ അബ്ദുല്‍ അസീസ്, ടി ഫൈസല്‍ അറഫാത്ത്, ബഷീര്‍ ആലത്തുകാവില്‍, പി സുലൈമാന്‍ ഹാജി, കെ കെ അബ്ദുല്‍ മജീദ് എന്നിവരും സ്‌കൂളിലെ അധ്യാപകരും ചേര്‍ന്ന് ഒന്നര ലക്ഷത്തിലേറെ ചെലവഴിച്ചാണ് സ്‌കൂള്‍ മുറ്റത്ത് വര്‍ണക്കല്ലുകള്‍ വിരിച്ചത്.

 

സ്‌കൂളിന് കവാടം നിര്‍മിക്കല്‍, ക്ലാസ് മുറികളില്‍ ടൈല്‍ വിരിക്കല്‍, വയറിംഗ് പൂര്‍ത്തീകരിച്ച് ഫാന്‍ ഉള്‍പ്പെടെ സ്ഥാപിക്കല്‍, ലൈബ്രറി എന്നിവയെല്ലാം ജനകീയ കൂട്ടായ്മയിലാണ് പൂര്‍ത്തീകരിച്ചത്. 95 വര്‍ഷത്തോളം പഴക്കമുള്ള വെളിമണ്ണ ജി എം യു പി സ്‌കൂള്‍ സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. ഇന്റര്‍ ലോക്ക് സമര്‍പ്പണം സി കെ ഉണ്ണിമോയി മാസ്റ്റര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം വാര്‍ഡ് മെമ്പര്‍ ടി ടി മനോജ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. യു പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ടി സി കുഞ്ഞമ്മദ്, പി കെ കുഞ്ഞിമൊയ്തീന്‍ ഹാജി, സതീഷ് വെളിമണ്ണ, കുനിമ്മല്‍ മുഹമ്മദ്, നൂലാടമ്മല്‍ മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ എന്‍ അഹമ്മദ്കുട്ടി സ്വാഗതവും നൗഫല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies