18-Jul-2019 (Thu)
 
 
 
 
‍കൊടുവള്ളിയുടെ പ്രതിഭകളെ ആദരിച്ച് സ്വനം
   
vps
02-Apr-2019
 

കൊടുവള്ളി: നാടിന്റെ യശസുയര്‍ത്തിയ പ്രതിഭകള്‍ക്ക് സാമൂഹ്യ സാംസ്‌കാരിക സംഘടനയായ സ്വനത്തിന്റെ ആദരം. കൊടുവള്ളിയില്‍ ജനിച്ച് രാജ്യത്തിന്റെ അഭിമാന ബഹുമതിയായ പത്മശ്രീ പുരസ്‌കാരം നേടിയ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്, അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രകാരന്‍ ഷിനോദ് അക്കരപ്പറമ്പില്‍, തെയ്യം കലാകാരന്‍ കെ കെ ഗോപാലന്‍ കുട്ടി എന്നിവരെയാണ് ആദരിച്ചത്. ഒളിംപ്യന്‍ പി ടി ഉഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാട്ടിലെ വായനാ ശാലയില്‍ നിന്ന് കിട്ടിയ ആദ്യകാല അറിവുകള്‍ പിന്നീട് ഉയരങ്ങളിലെത്താന്‍ സഹായമായെന്ന് കെ കെ മുഹമ്മദ് പറഞ്ഞു. സ്വനം പ്രസിഡണ്ട് ബൈജു കൊടുവള്ളി അധ്യക്ഷത വഹിച്ചു. അന്‍വര്‍ സ്വാഗതവും ആര്‍ സി വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനസന്ധ്യയും അരങ്ങേറി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies