18-Jul-2019 (Thu)
 
 
 
 
‍വാവാട് ക്ഷേത്ര ഉത്സവം: താലപ്പൊലി എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി
   
vps
04-Apr-2019
 

കൊടുവള്ളി: വാവാട് ഭഗവതി ക്ഷേത്രം തെയ്യത്തിന് കാവ് പ്രതിഷ്ഠാദിനഉത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. വൈകിട്ട്നമ്പീശന്‍ പാറയില്‍ നിന്നും ആരംഭിച്ച താലപ്പൊലി എഴുന്നള്ളത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. താലപ്പൊലിക്ക് ഇരുമോത്ത് മസ്ജിദിനു മുന്നില്‍ മുസ്ലീം സഹോദരന്മാര്‍ സ്വീകരണം നല്‍കുകയും താലപ്പൊലിയില്‍ പങ്കെടുത്തവര്‍ക്കെല്ലാംമധുര പലഹാരവും ശീതള പാനീയവുംവിതരണം ചെയ്യുകയും ചെയ്തു. രാത്രി നടന്ന ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies