18-Jul-2019 (Thu)
 
 
 
 
‍പ്രഥമ ജനറല്‍ബോഡി യോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും
   
vps
06-Apr-2019
 

താമരശേരി: ജില്ലാ പട്ടികജാതി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രഥമ ജനറല്‍ബോഡി യോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. താമരശേരി ഗവ. യു പി സ്‌കൂളില്‍ നടന്ന യോഗം താമരശേരി യൂണിറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പക്ടര്‍ ഷൈമ ഉദ്ഘാടനം ചെയ്തു. എം കെ രാജന്‍ അധ്യക്ഷത വഹിച്ചു. ചീഫ് പ്രമോട്ടര്‍ കെ പി ഹരിദാസന്‍, ഇ പി സജികുമാര്‍, കെ വിലാസിനി, കെ വി ഷീജ സുരേഷ്, പി കെ ലത, ശ്രീബിന്‍, കെ എം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

കെ വിജയകുമാര്‍ സ്വാഗതവും കെ സി പ്രമോദ് നന്ദിയും പറഞ്ഞു. 2019-20 വര്‍ഷത്തെ ബജറ്റ് കെ കെ വേലായുധന്‍ അവതരിപ്പിച്ചു. താത്കാലിക ഭരണസമിതി ഭാരവാഹികളായി കെ പി ഹരിദാസന്‍ (പ്രസിഡന്റ്), എം കെ രാജന്‍ (വൈസ് പ്രസിഡന്റ്), കെ കെ വേലായുധന്‍ (ഓണററി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies