19-Jun-2019 (Wed)
 
 
 
 
‍എല്ലാ വിഭാഗം ജനങ്ങളിലേക്കും ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകണം: കളക്ടര്‍
   
vps
08-Apr-2019
 

കോഴിക്കോട്: സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ലൈലാബി മുഖ്യപ്രഭാഷണം നടത്തി. ദിനാചരണ സന്ദേശമായ സാര്‍വത്രിക ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും എന്നതിനെ ആസ്പദമാക്കി ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍ സംസാരിച്ചു. ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മന്‍സൂര്‍, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസറെ പ്രതിനിധീകരിച്ച് ഡോ. ശ്രീലേഖ, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്, ഐ എം എ പ്രതിനിധി ഡോ. അജിത്ത് ഭാസ്‌കര്‍, ഐ എ പി പ്രതിനിധി ഡോ. അജിത് കുമാര്‍, ആയുഷ് ഡി പി എം. ഡോ. സുകേഷ് കുമാര്‍ ജി എസ്, ഗവ. നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ എ മറിയക്കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാ ദേവി തുടങ്ങിയവര്‍ സംസാരിച്ചു.

 

ആരോഗ്യരംഗം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍, പാത്തോളജി വിഭാഗം മുന്‍ മേധാവി ഡോ. അരവിന്ദന്‍ കെ പി, പീഡിയാട്രീഷന്‍ ഡോ. മോഹന്‍ദാസ് നായര്‍, ഐ എം എ പ്രതിനിധി ഡോ. അജിത് ഭാസകര്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഷോര്‍ട്ട് ഫിലിം മത്സരവും ആരോഗ്യ പ്രദര്‍ശനവും സിഗ്‌നേച്ചര്‍ കാമ്പയിനും സംഘടിപ്പിച്ചു. പരിപാടിയില്‍ വിവിധ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍ മറ്റ് സന്നദ്ധ സംഘടനപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി. തുടര്‍ന്ന് വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പട്ടം പറത്തല്‍ നടത്തി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies