19-Jun-2019 (Wed)
 
 
 
 
‍തെരഞ്ഞെടുപ്പ്: വോട്ടര്‍ ബോധവല്‍ക്കരണ സൈക്കിള്‍റാലി നടത്തി
   
vps
08-Apr-2019
 

കോഴിക്കോട്: ജനാധിപത്യ പ്രക്രിയയില്‍ ഓരോ പൗരനും ഭാഗമാകേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി നഗരത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണ സൈക്കിള്‍റാലി നടത്തി. എന്റെ വോട്ട് എന്റെ അഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപിന്റെ ആഭിമുഖ്യത്തിലാണ് സൈക്കിള്‍റാലി സംഘടിപ്പിച്ചത്. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച റാലി ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു ഫാളാഗ്ഓഫ് ചെയ്തു.

 

ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷക കവിതാ രാമു, അസി. കലക്ടര്‍ കെ എസ് അഞ്ജു എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ റാലിയില്‍ പങ്കെടുത്തു. മുദ്രാവാക്യവും തെരഞ്ഞൈടുപ്പ് തിയതിയും രേഖപ്പെടുത്തിയ ടി ഷര്‍ട്ടുകളണിഞ്ഞാണ് ജില്ലാ കലക്ടറടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തത്. മാനാഞ്ചിറയില്‍ നിന്നാരംഭിച്ച റാലി സി എച്ച് മേല്‍പ്പാലം വഴി ബീച്ചില്‍ പോര്‍ട്ട് ഓഫീസ് പരിസരത്ത് സമാപിച്ചു. സമാപന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് നിരീക്ഷകയായ ബുപീന്ദര്‍ കൗര്‍ ഔലക് സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies