19-Jun-2019 (Wed)
 
 
 
 
‍ഒളി ക്യാമറ വിവാദം: എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി
   
vps
08-Apr-2019
 

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ എം പിയുടെ മൊഴി രേഖപ്പെടുത്തി. എം കെ രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. രണ്ട് പരാതികളിലാണ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലും ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന എം കെ രാഘവന്റെ പരാതിയിലുമാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി വാഹിദ് നേരത്തെ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ചിരുന്നെങ്കിലും എം കെ രാഘവന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് രാഘവന്റെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഒളിക്യാമറ ഉപയോഗിച്ച് വാര്‍ത്ത ചെയ്ത ടിവി9 ഭാരത് വര്‍ഷ് ചാനലും അന്വേഷണപരിധിയിയിലുണ്ട്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ചാനലില്‍ നിന്ന് ശേഖരിക്കാനും ചാനല്‍ മേധാവിയുടേയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies