19-Jun-2019 (Wed)
 
 
 
 
‍ബാലുശ്ശേരിയില്‍ വന്‍ സ്ഫോടകവസ്തു ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍
   
vps
10-Apr-2019
 

ബാലുശ്ശേരി: വന്‍ സ്ഫോടകവസ്തു ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടേറി നെല്ലിക്കായില്‍ മൂസക്കുട്ടി(46), ഊര്‍ങ്ങാട്ടേരി കോടലട നിസാര്‍(38) എന്നിവരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടെയാണ് ഓട്ടോറിക്ഷയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ ബാലുശ്ശേരി പോലീസ് പിടിച്ചെടുത്തത്. കെ എല്‍ 11 എ എഫ് 4052 ഓട്ടോറിക്ഷ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് ഇന്‍സ്പക്ടര്‍ എം ഡി സുനില്‍ പറഞ്ഞു.

 

400 ജലാറ്റിന്‍ സ്റ്റിക്ക്, 50 കിലോ വീതമുള്ള 3 ചാക്ക് വെടിയുപ്പ്, 800 ഡിറ്റനേറ്ററുകള്‍, 17 മീറ്റര്‍ വീതം നീളമുള്ള 50 കെട്ട് ഫ്യൂസ് വയര്‍ എന്നിവ ഓട്ടോറിക്ഷയില്‍ നിന്നും പിടിച്ചെടുത്തു. താമരശ്ശേരി, ബാലുശ്ശേരി മേഖലകളിലെ അനധികൃത കരിങ്കല്‍ ക്വാറികളില്‍ വിതരണം ചെയ്യാനാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ചൊവ്വാഴ്ച വൈകിട്ട് പേരാമ്പ്ര കോടതിയില്‍ ഹാജറാക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies