18-Jul-2019 (Thu)
 
 
 
 
‍പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: കാമുകന്‍ അറസ്റ്റില്‍
   
vps
12-Apr-2019
 

താമരശ്ശേരി: പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ പീഡന കേസില്‍ അറസ്റ്റില്‍. മരുതിലാവ് സ്വദേശിനിയായ പതിനെട്ടുകാരി നല്‍കിയ പരാതിയിലാണ് അടിവാരം പിലാക്കുന്നുമ്മല്‍ സഫ്‌നാസി(27)നെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി നേരത്തേ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഒളിവില്‍ പോയ സഫ്‌നാസിനെ ചൊവ്വാഴ്ചയാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്ക് സഫ്‌നാസിനെതിരെ കോടഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies