18-Jul-2019 (Thu)
 
 
 
 
‍നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി കളരാന്തിരിയില്‍ എസ് വൈ എസ് കുടിവെള്ള പദ്ധതി
   
vps
10-Apr-2019
 

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ കളരാന്തിരി കണ്ടാല്‍മല പൂക്കോട് മലമുകളില്‍ കുടിവെള്ളമെത്തിച്ച് എസ് വൈ എസിന്റെ സാന്ത്വനം. വര്‍ഷങ്ങളായി കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് എസ് വൈ എസ് കുടിവെള്ളമെത്തിച്ചത്. എസ് വൈ എസ് കളരാന്തിരി യൂണിറ്റ് സാന്ത്വനത്തിന്റെ ഭാഗമായി മലമുകളില്‍ കുഴല്‍ കിണറും ടാങ്കും നിര്‍മിച്ച് എല്ലാവീട്ടിലേക്കും പൈപ്പ് സ്ഥാപിച്ചാണ് കുടിവെള്ളമെത്തിച്ചത്. കിണറും ടാങ്കും സ്ഥാപിക്കാന്‍ പ്രദേശവാസിയായ കോളികെട്ടിക്കുന്നുമ്മല്‍ അബ്ദുറഹ്മാന്‍ കുട്ടി സ്ഥലം സൗജന്യമായി നല്‍കി.

 

എസ് വൈ എസ് സമാഹരിച്ച ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ നടത്തിപ്പും എസ് വൈ എസിന്റെ നേതൃത്വത്തിലാണ്. എസ് വൈ എസ് കൊടുവള്ളി സോണ്‍ പ്രസിഡന്റ് ഇബ്രാഹിം അഹ്‌സനി പദ്ധതി നാടിന് സമര്‍പ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ ലത്വീഫി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി അനീസ് മാസ്റ്റര്‍, കളരാന്തിരി മഹല്ല് ഖത്വീബ് അഫ്‌സല്‍ അഹ്‌സനി, എസ് വൈ എസ് സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഡോ. അബൂബക്കര്‍ നിസാമി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് എം മുഹമ്മദ് ഹാജി, ടി കെ ശംസുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി ബഷീര്‍ സഖാഫി സ്വാഗതവും ടി കെ ഇസ്മായില്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies