19-Jun-2019 (Wed)
 
 
 
 
‍എ പ്രദീപ്കുമാറിന് താമരശ്ശേരി മേഖലയില്‍ ഊഷ്മള സ്വീകരണം
   
vps
11-Apr-2019
 

താമരശ്ശേരി: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിന് താമരശ്ശേരി മേഖലയില്‍ ഊഷ്മള സ്വീകരണം. രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി താമരശ്ശേരി മേഖലയിലെ ഉള്‍ പ്രദേശങ്ങളിലാണ് പ്രദീപ്കുമാര്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്. ബുധനാഴ്ച രാവിലെ കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞതോട്ടത്തില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് കല്ലുളളതോട്, വേനക്കാവ്, പൂലോട്, താമരശ്ശേരി പഞ്ചായത്തിലെ കുന്നുംപുറം, ചെമ്പ്ര, അമ്പലമുക്ക്, ഓമശ്ശേരി പഞ്ചായത്തിലെ കാട്ടുമുണ്ട, അയ്യാട്ടു തുരുത്തി, പെരി വില്ലി, അരീക്കന്‍, വെളിമണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രദീപ്കുമാര്‍ പര്യടനം നടത്തി. നട്ടുച്ച നേരത്ത് പോലും നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. സാധാരണ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഉയര്‍ന്നു വരുന്ന ആരവം ആദ്യ ഘട്ടത്തില്‍ തന്നെ എല്‍ ഡി എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും വിജയം ഉറപ്പാണെന്നും എ പ്രദീപ്കുമാര്‍ പറഞ്ഞു. എം എല്‍ എ മാരുടെ വികസനങ്ങളും എം പി യുടെ വികസനങ്ങളും താരതമ്യം ചെയ്താലും എല്‍ ഡി എഫ് ബഹുദൂരം മുന്നിലാണ്. ഇത്തവണത്തെ ചൂട് അസഹ്യമാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള ആവേശവും പ്രതികരണങ്ങളും ചൂടിനെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യന്‍ മൊകേരി, അനൂപ് കക്കോടി, ടി വി നിര്‍മലന്‍, അഡ്വ. സി എം ജംഷീര്‍, ടി പി നിധീഷ്, എ പി നസ്തര്‍, എന്‍ രമേശന്‍, ബിജു കൃഷ്ണന്‍, ഒ മുഹമ്മദ്, പ്രേമ, ഒ പി റഷീദ്, സക്കരിയ എളേറ്റില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കാരാട്ട് റസാഖ് എം എല്‍ എ, കെ ബാബു, പി കോരപ്പന്‍, വേളാട്ട് മുഹമ്മദ്, ഒ പി ഐ കോയ, പി സി തോമസ്, കെ വി സെബാസ്റ്റ്യന്‍, രവി ആവിലോറ എന്നിവര്‍ സ്ഥാനര്‍ഥിയെ അനുഗമിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies