19-Jun-2019 (Wed)
 
 
 
 
‍സഹായി വാദിസലാം സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം
   
vps
11-Apr-2019
 

കോഴിക്കോട്: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സഹായി വാദിസലാം സില്‍വര്‍ജൂബിലി ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ സില്‍വര്‍ജൂബിലി പ്രഖ്യാപനം നടത്തി. സഹായി വാദിസലാം കടന്നു ചെല്ലാനിരിക്കുന്ന മികവുറ്റ 25 സേവന പദ്ധതികള്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് വള്ള്യാട് മുഹമ്മദലി സഖാഫി അവതരിപ്പിച്ചു. ഡയാലിസിസ് സെന്റര്‍ സമര്‍പ്പണം, രോഗികള്‍ക്കാശ്വാസമായി 25 ആംബുലന്‍സുകള്‍, ആയിരം വളണ്ടിയര്‍മാര്‍, ജില്ലയിലുടനീളം മയ്യിത്ത് പരിപാലനത്തിനുള്ള വനിതാ വളണ്ടിയര്‍ പരിശീലനം, ആശുപത്രി വാര്‍ഡ് നവീകരണം, പാലിയേറ്റീവ് കെയര്‍ പദ്ധതി, ജില്ലയില്‍ 600 കേന്ദ്രങ്ങളില്‍ ബ്ലഡ് ഡയറക്ടറി, രക്തദാന മഹാമേള, ഡി അഡിക്ഷന്‍ സെന്റര്‍, ജീവിത ശൈലീബോധവത്കരണം, കെയര്‍ഹോം തുടങ്ങിയ വൈവിധ്യവും സേവന രംഗത്ത് ആശ്വാസമേകുന്നതുമായ പദ്ധതികളുടെ കര്‍മരേഖയാണ് സഹായി പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മേളനച്ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് നിര്‍വഹിച്ചു. മദ്‌റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, മെഡിക്കല്‍കോളജ് കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. കുര്യാക്കോസ്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ഷുക്കൂര്‍ സഖാഫി വെണ്ണക്കോട്, എ കെ സി മുഹമ്മദ് ഫൈസി, സി എം യൂസുഫ് സഖാഫി, അബ്ദുന്നാസര്‍ ചെറുവാടി, ബി പി സിദ്ദീഖ് ഹാജി, ടി എ മുഹമ്മദ് അഹ്‌സനി, കബീര്‍ മാസ്റ്റര്‍, വി എം കോയ മാസ്റ്റര്‍, അബ്ദുല്‍കലാം മാവൂര്‍, മുല്ലക്കോയ തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, അബ്ദുസ്സമദ് സഖാഫി മായനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies