05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കാര്‍ഷിക രംഗത്ത് പുത്തന്‍ പരീക്ഷണങ്ങളുമായി ദമ്പദികള്‍
   
vps
11-Apr-2019
 

കിഴക്കോത്ത്: വേനല്‍ ചൂടിലും തളരാത്ത ആവേശവുമായി കാര്‍ഷിക രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് കിഴക്കോത്ത് വലിയപറമ്പിലെ ദമ്പതികള്‍. വലിയപറമ്പ് മാട്ടുലായിമ്മല്‍ രാധാകൃഷ്ണനും ഭാര്യ കനകലതയുമാണ് സമ്മിശ്ര കൃഷിയിലൂടെ വിജയം കൊയ്യുന്നത്. മഴയത്തും വെയിലത്തുമെല്ലാം ഇവരുടെ കൃഷിയിടത്തില്‍ വിളകള്‍ സമൃദ്ധമാണ്. വീടിന്റെ അല്‍പ്പം അകലെയായുള്ള അറുപത് സെന്റ് ഭൂമിയിലാണ് ഇവര്‍ പൊന്ന് വിളയിച്ചെടുക്കുന്നത്. ബേങ്ക് ജീവനക്കാരനായിരുന്ന രാധാകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതോടെയാണ് വീണ്ടും കാര്‍ഷിക രംഗത്ത് സജീവമായത്.

 

കുന്നിന്‍ പ്രദേശത്തെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോഴാണ് കരനെല്ല് ഉള്‍പ്പടെ വിവിധ കൃഷികള്‍ ആരംഭിച്ചത്. വിവിധയിനം പച്ചറികള്‍ക്ക് പുറമെ വാഴ, കപ്പ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയവയെല്ലാം ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്. ചെങ്കതളി ഉള്‍പ്പെടെയുള്ള വാഴകള്‍ പതിവായി കൃഷി ചെയ്യുന്നു. തികച്ചും ജൈവ രീതിയിലാണ് കൃഷി. കീടങ്ങളെ അകറ്റാന്‍ കൃഷിയിടത്തില്‍ വിവിധ പൂച്ചെടികള്‍ നട്ടുവളര്‍ത്തി. കിഴക്കോത്ത് കൃഷി ഓഫീസര്‍ നസീര്‍, കൃഷി അസിസ്റ്റന്റുമാരായ വിജില, ഫാസില എന്നിവര്‍ പതിവായി കൃഷിയിടത്തിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഏറെ ഇഷ്ടപ്പെട്ട കാര്‍ഷിക വൃത്തിയിലുള്ള വിജയമാണ് രാധാകൃഷ്ണനെയും ഭാര്യയെയും സന്തോഷത്തിലാക്കുന്നത്. കൃഷിചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ വേനല്‍ചൂടോ പ്രായമോ തടസ്സമാവില്ലെന്ന് ഇവര്‍ പറയുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies