19-Jun-2019 (Wed)
 
 
 
 
‍ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആട്യാ പാട്യാ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
   
vps
13-Apr-2019
 

കണ്ണോത്ത്: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആട്യാ പാട്യാ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള വേനലവധിക്കാല കോച്ചിങ് ക്യാമ്പ് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ക്യാമ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജോസ് ജോസഫ്, കെ എം ജോസഫ്, കെ വി വിനോയ്, കരീം പുതുപ്പാടി എന്നിവര്‍ സംസാരിച്ചു. സുഭാഷ് ജോസഫ് സ്വാഗതവും വി സതേഷ് നന്ദിയും പറഞ്ഞു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 16 ദേശീയ വിജയികളും 30 സംസ്ഥാന താരങ്ങളും പങ്കെടുക്കുന്നു. സംസ്ഥാന കോച്ച് ജോസ് ജോസഫും വി പി ശ്രീജിലേഷുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies