15-Sep-2019 (Sun)
 
 
 
 
‍തിരക്കുകള്‍ക്കിടയിലും കാര്‍ഷിക വൃത്തിയില്‍ നൂറുമേനി വിളയിച്ച് വാര്‍ഡ് മെമ്പര്‍
   
vps
16-Apr-2019
 

മടവൂര്‍: പൊതു പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കാര്‍ഷിക വൃത്തിയില്‍ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാവുകയാണ് നസ്തര്‍ മടവൂര്‍ എന്ന പഞ്ചായത്ത് മെമ്പര്‍. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവും മടവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറുമായ എ പി നസ്തറാണ് രാംപൊയില്‍ അങ്ങാടിയോട് ചേര്‍ന്നുള്ള അര ഏക്കര്‍ വയലില്‍ ജൈവ പച്ചക്കറി വിളയിച്ച് ശ്രദ്ധേയനാവുന്നത്. പയര്‍, വെണ്ട, പടവലം, ചുരങ്ങ, തക്കാളി, ഖിയാര്‍, വെള്ളരി, കണി വെള്ളരി, കക്കിരി തുടങ്ങിയവയെല്ലാം നസ്തര്‍ വിളയിച്ചെടുത്തു.

 

വിശമില്ലാത്ത പച്ചക്കറികളും തിരക്കുകള്‍ കാര്‍ഷിക വൃത്തിക്ക് തടസ്സമല്ലെന്ന സന്ദേശവും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട മെമ്പര്‍. ജൈവ പച്ചക്കറികള്‍ തേടി നിരവധി പേരാണ് നസ്തറിന്റെ കൃഷിയിടത്തിലെത്തുന്നത്. കാര്‍ഷിക വൃത്തിയുടെ പ്രാധാന്യം പ്രസംഗത്തില്‍ മാത്രം ഒതുക്കുന്ന ജനപ്രതിനിധികള്‍ക്കും നസ്തര്‍ മാതൃകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies