19-Jun-2019 (Wed)
 
 
 
 
‍എ പ്രദീപ് കുമാറിന്റെ വിജയത്തിനായി വയോധികന്റെ ഏകാംഗ പദയാത്ര
   
vps
17-Apr-2019
 

താമരശ്ശേരി: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ വിജയത്തിനായി താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് വയോധികന്റെ ഏകാംഗ പദയാത്ര. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ 62 കാരന്‍ കൃഷ്ണന്‍കുട്ടി പ്രായം തളര്‍ത്താത്ത ആവേശത്തിലാണ് ചുട്ടുപള്ളുന്ന വെയിലില്‍ ദേശീയപാതയിലൂടെ 33 കിലോമീറ്റര്‍ നടന്ന് പ്രചാരണം നടത്തിയത്. അമ്പായത്തോട് നിന്നാണ് പ്രയാണം ആരംഭിച്ചത്. വഴിയോരത്ത് കാണുന്നവരോടും വ്യാപാരികളോടും കൈ വീശി നേരെ മുന്നോട്ട്. ചുവന്ന കുടയില്‍ പ്രദീപ് കുമാറിന്റെ ചിത്രങ്ങള്‍ പതിച്ചായിരുന്നു യാത്ര. എ പ്രദീപ് കുമാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായപ്പോള്‍ തുടങ്ങിയ ആരാധനായണ് ഇത്തരമൊരു പ്രചാരണത്തിലേക്ക് എത്തിച്ചതെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. താമരശ്ശേരി ചുങ്കത്ത് ഹോട്ടല്‍ നടത്തുന്ന കൃഷ്ണന്‍കുട്ടിക്ക് പ്രദീപ് കുമാറിന്റെ വികസന പ്രവര്‍ത്തനങ്ങളോടും ആരാധനയാണ്. ഇത് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വ്യാപിക്കാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രദീപ്കുമാര്‍ വിജയിക്കണമെന്നാണ് കൃഷ്ണന്‍കുട്ടി പറയുന്നത്. 10 മണിക്കൂറോളം യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ കൃഷ്ണന്‍കുട്ടി ബീച്ചിലുള്ളവരോട് പ്രദീപ്കുമാറിനായി വോട്ടഭ്യാര്‍ത്ഥിക്കുകയും ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies