19-Jun-2019 (Wed)
 
 
 
 
‍വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
   
vps
18-Apr-2019
 

കൊടുവള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആരാമ്പ്രം ആത്തുട്ടയില്‍ ലക്ഷം വീട് കോളനിയിലെ പ്രവീണ്‍ കുമാര്‍(22) ആണ് മരിച്ചത്. ഫെബ്രുവരി 5 ന് പുലര്‍ച്ചെ ദേശീയപാതയില്‍ പതിമംഗലം ചൂലാംവയല്‍ കയറ്റത്തില്‍ വെച്ച് പ്രവീണ്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കടവരാന്തയില്‍ ഇറക്കിയിട്ട കമ്പിയില്‍ ഇടിച്ചായിരുന്നു അപകടം. രണ്ടര മാസക്കാലമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണിന് അണുബാധയുണ്ടാവുകയും രോഗം മൂര്‍ഛിച്ച് മരണപ്പെടുകയുമായിരുന്നു. പിതാവ്: സുരേഷ് ബാബു (കൃഷ്ണന്‍), മാതാവ്: ലീല, സഹോദരങ്ങള്‍: പ്രണോയ്, പ്രണവ്, പ്രഗതതി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies