19-Jun-2019 (Wed)
 
 
 
 
‍അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അന്താരാഷ്ട്ര ഓപ്പണ്‍ കരാട്ടെ സെമിനാര്‍ സംഘടിപ്പിച്ചു
   
vps
18-Apr-2019
 

താമരശേരി: അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജെ എസ് കെ എ അന്താരാഷട്ര ഓപ്പണ്‍ കരാട്ടെ സെമിനാര്‍ സംഘടിപ്പിച്ചു. സബ് കലക്ടര്‍ വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഫാ. ജില്‍സണ്‍ ജോസഫ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ജപ്പാനിലെ ടോക്കിയില്‍ നിന്നെത്തിയ ട്രെയിനര്‍ എയ്ജി മയേദ പരിശീലനത്തിന് നേതൃത്വം നല്‍കി. ജെ എസ് കെ എ പ്രതിനിധി സെന്‍സയ് ജി കെ ഗോപാലകൃഷ്ണന്‍, ജെ എസ് കെ എ കോഡിനേറ്റര്‍ സെന്‍സയ് ബെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ 200 കുട്ടികള്‍ പരിശീലനം നേടി. ഏകദിന പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എയ്ജി മയേദ മെമന്റോകള്‍ സമ്മാനിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies