19-Jun-2019 (Wed)
 
 
 
 
‍ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പ്: വാഹന ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു
   
vps
18-Apr-2019
 

കോഴിക്കോട്: ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ വീഡിയോ ഓഡിയോ പ്രദര്‍ശ വാഹന പ്രചരണ ജാഥ കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ സീറാം സാംമ്പശിവ റാവു ഫ്‌ളാഗ് ഓഫ് ചെയ്തു. ഭിന്നശേഷിക്കാരുടെ സംഘടനകളായ നാഷണല്‍ ട്രസ്റ്റ് എല്‍ എല്‍ സി അംഗമായ ഹുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കോഴിക്കോട് പരിവാറിന്റെയും സഹകരണത്തോടെയാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്‌വീപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജാഥ കുന്ദമംഗലത്ത് നിന്ന് ആരംഭിച്ച് രാമനാട്ടുകര, ബേപ്പൂര്‍, റെയില്‍വെ സ്‌റ്റേഷന്‍ എന്നിവിടങ്ങള്‍ പിന്നിട്ട് കോഴിക്കോട് ബീച്ചില്‍ സമാപിച്ചു. നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സി സിക്കന്ദര്‍, ഹുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി കെ എം സിറാജ്, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കയില്‍ രാജന്‍, ജില്ലാ ജോയന്റ് സെക്രട്ടറി ഷീന മാവൂര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ സുലൈഖ മുത്താമ്പി, സജീഷ് താമരശ്ശേരി, സുഹറാബി അത്തോളി, ബാബു കോട്ടൂളി, ഭിന്നശേഷിക്കാരായ ബി നഷാദ്, അജേഷ് രാജ്, കെ കെ നിസ്‌വാന്‍, കെ കെ നിഹാല്‍ തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies