19-Jun-2019 (Wed)
 
 
 
 
‍ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി
   
vps
20-Apr-2019
 

താമരശ്ശേരി: താമരശ്ശേരി സബ്ജില്ല കെ എസ് ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് പ്രമോഷന്‍ കൗണ്‍സിലിന്റെ സംസ്ഥാന കായിക അധ്യാപക അവാര്‍ഡ് നേടിയ പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കായിക അധ്യാപകന്‍ ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. താമരശ്ശേരി ഗവ. യു പി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് ജോര്‍ജ് എം തോമസ് എം എല്‍ എ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ക്ക് മെമൊന്റോ നല്‍കി ആദരിച്ചു. ചടങ്ങിന് കെ എസ് ടി എ സബ്ജില്ലാ പ്രസിഡന്റ് കെ വേണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി കെ അരവിന്ദാക്ഷന്‍, വി പി ഇന്ദിര, കെ എം ജോസഫ് എന്നിവര്‍ സംസാരിച്ചു. കെ ടി ബെന്നി സ്വാഗതവും ലൈജു നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies