19-Jun-2019 (Wed)
 
 
 
 
‍മാവോയിസ്റ്റ് ഭീഷണിയുള്ള 17 ബൂത്തുകള്‍ക്ക് അതീവ സുരക്ഷ
   
vps
22-Apr-2019
 

പുതുപ്പാടി: മാവോയിസ്റ്റ് ഭീഷണിയുള്ള 17 ബൂത്തുകള്‍ക്ക് അതീവ സുരക്ഷ. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം, വള്ളിയാട്, മണല്‍വയല്‍, മൈലള്ളാംപാറ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങളിലായുള്ള ഒമ്പത് ബൂത്തുകള്‍ക്കും കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, ചെമ്പുകടവ് എന്നിവിടങ്ങളിലെ രണ്ട് കെട്ടിടങ്ങളിലായുള്ള എട്ട് ബൂത്തുകള്‍ക്കുമാണ് കനത്ത സുരക്ഷയൊരുക്കുന്നത്. മൈലള്ളാംപാറ യു പി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, മണല്‍വയല്‍ സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, വള്ളിയാട് മദ്രസയിലെ ഒരു ബൂത്ത്, അടിവാരം എല്‍ പി കൂളിലെ മൂന്നു ബൂത്ത്, അടിവാരം മദ്രസിയെ ഒരു ബൂത്ത്, നൂറാംതോട് സ്‌കൂളിലെ 4 ബൂത്ത്, ചെമ്പുകടവ് സ്‌കൂളിലെ 4 ബൂത്ത് എന്നിവയാണ് മാവോയിസ്റ്റ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

ചുരം മേഖലയിലും കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന്, വട്ടച്ചിറ, തുഷാരഗിരി മേഖലകളിലും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വയനാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയും മാവോയിസ്റ്റുകള്‍ രംഗത്തെത്തയിരുന്നു. ഇത്തരം സാഹചര്യത്തിലാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ 17 ബൂത്തുകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും നാലുവീതം സായുധരായ കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. കൂടാതെ ഒരു എസ് ഐ യും അഞ്ച് പോലീസുകാരും ഡ്യൂട്ടിയിലുണ്ടാവും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies