19-Jun-2019 (Wed)
 
 
 
 
‍എം കെ രാഘവനെതിരെ കുരുക്ക് മുറുകുന്നു: അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു
   
vps
29-Apr-2019
 

കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുത്തു. വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘത്തോട് കോഴ ആവശ്യപ്പെട്ടതായി വ്യക്തമായ സാഹചര്യത്തിലാണ് കോഴിക്കോട് സിറ്റി പോലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ദൃശ്യങ്ങല്‍ വ്യാജമാണെന്നും തനിക്കെതിരെ സി പി എം ഗൂഢാലോചന നടത്തിയെന്നായിരുന്നു രാഘവന്റെ ആരോപണം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമം അല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies