19-Jun-2019 (Wed)
 
 
 
 
‍ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
   
vps
29-Apr-2019
 

എളേറ്റില്‍: ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂണിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ പി പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. സി പോക്കര്‍, കെ കെ കമറുദ്ധീന്‍, കെ റഫീഖ്, ടി മിഥേഷ്, ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി പി ഷഫീഖ്, പി ടി അബദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies