15-Oct-2019 (Tue)
 
 
 
 
‍നിര്‍ധന കുടുംബത്തിന് വീടൊരുക്കി കനിവ് ഗ്രാമം
   
vps
29-Apr-2019
 

കട്ടിപ്പാറ: കനിവ് ഗ്രാമം കട്ടിപ്പാറയിലെ വില്ലൂന്നിപ്പാറയില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി നിര്‍വ്വഹിച്ചു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി പി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രഹോപകരണങ്ങളുടെ വിതരണം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഹിം, ജയപ്രകാശ് മാവൂര്‍, സ്വപ്‌ന ടീച്ചര്‍, മുഹമ്മദലി, അബ്ദുറഹിമാന്‍ മുസ്ല്യാര്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കനിവ് ഗ്രാമം പ്രസിഡണ്ട് പി കെ അബ്ദുറഹിമാന്‍ സ്വാഗതവും വീട് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ ജോമി ജോസ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies