19-Jun-2019 (Wed)
 
 
 
 
‍പ്രളയ ബാധിത കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി
   
vps
30-Apr-2019
 

താമരശ്ശേരി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടാമത്തെ വീടിന്റെ സമര്‍പ്പണം ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം സി സുബ്ഹാന്‍ ബാബു എം എ യൂസുഫ് ഹാജിക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. ജമാ അത്തെ ഇസ് ലാമി താമരശ്ശേരി ഏരിയ പ്രസിഡണ്ട് ആര്‍ കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. കോരങ്ങാട് വട്ടക്കൊരുവിലെ പ്രളയബാധിത കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പി എ അബ്ദുസ്സമദ് ഹാജി, കെ ടി അബ്ദുല്‍മജീദ്, എഞ്ചിനീയര്‍ സഫീര്‍ എന്നിവര്‍ സംസാരിച്ചു. ടി എ നജീബ് സ്വാഗതവും ഇബ്റാഹിം കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies