19-Jun-2019 (Wed)
 
 
 
 
‍ഉഷ്ണകാല ജീവനം: പരിശീലന ശില്പശാല നടത്തി
   
vps
04-May-2019
 

പുതുപ്പാടി: വേനല്‍ക്കാലത്തെ ആരോഗ്യ ശീലങ്ങള്‍ എങ്ങനെയാവണമെന്ന് പരിശീലനം നല്‍കി മര്‍കസ് നോളജ് സിറ്റിയിലെ യുനാനി മെഡിക്കല്‍ കോളേജില്‍ ഉഷ്ണകാല ജീവനം ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി ചാക്കോ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. യൂനാനി മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്റ്റര്‍ ഡോ. ഒ കെ എം അബ്ദുറഹ്മാന്‍, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. ശാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ ജമീല അസീസ്, ഡോ. അനീസ കണ്ണിയത്ത്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. മുംഷാദ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി ഉഷ്ണസൗഹൃദ ഉച്ചഭക്ഷണവും ഉഷ്ണ സൗഹൃദ പാനീയങ്ങളും ഒരുക്കിയിരുന്നു. യുനാനി ഹോസ്പിറ്റലും വിദ്യാര്‍ത്ഥി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയില്‍ നോളേജ് സിറ്റി എക്‌സികുട്ടീവ് ഡയറക്ടര്‍ അമീര്‍ ഹസ്സന്‍ പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies