19-Jun-2019 (Wed)
 
 
 
 
‍ജില്ലാതല നഴ്സസ് വാരാഘോഷത്തിന് തുടക്കം
   
vps
07-May-2019
 

കോഴിക്കോട്: ജില്ലാതല നഴ്സസ് വാരാഘോഷത്തിന് തുടക്കമായി. ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ നടന്ന ചടങ്ങ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഉമ്മര്‍ ഫാറൂഖ് എന്‍ അധ്യക്ഷത വഹിച്ചു. എ ഡി എം. ഇ പി മെഴ്സി മുഖ്യാതിഥിയായിരുന്നു.

 

മെയ് 12 വരെയാണ് പരിപാടികള്‍. നഴ്സസ് എ വോയ്സസ് ടു ലീഡ്- ഹെല്‍ത്ത് ഫോര്‍ ഓള്‍ എന്ന വിഷയത്തില്‍ മിംമ്സ് അക്കാദമി ഡയറക്ടര്‍ ഡോ. അസുമ ബീവി നഴ്സുമാര്‍ക്കായി തുടര്‍വിദ്യാഭ്യാസ പരിപാടി അവതരിപ്പിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies