15-Oct-2019 (Tue)
 
 
 
 
‍അനധികൃത മദ്യ വില്‍പ്പന എതിര്‍ത്ത വീട്ടമ്മയെ അയല്‍വാസി മര്‍ദ്ധിച്ചതായി പരാതി
   
vps
11-May-2019
 

കട്ടിപ്പാറ: അനധികൃത മദ്യ വില്‍പ്പനയെ എതിര്‍ത്ത വീട്ടമ്മയെ അയല്‍വാസിയും മകനും ചേര്‍ന്ന് മര്‍ദ്ധിച്ചതായി പരാതി. കട്ടിപ്പാറ വേനക്കാവ് വാളഞ്ചിറ ശിബുവിന്റെ ഭാര്യ ശ്രിലത(33)ക്കാണ് മര്‍ദനമേറ്റത്. വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ അല്‍വാസിയായ അഷ്‌റഫ് അസഭ്യം പറയുകയും മകനെ വിളിച്ചുവരുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ശ്രീലത പറയുന്നു. വീട് കേന്ദ്രീകരിച്ചുള്ള മദ്യ വില്‍പ്പനയെ എതിര്‍ത്തതിലുള്ള വിരോദമാണ് അക്രമത്തിന് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ ശ്രീലത അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. ശ്രീലതയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies