05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍അര്‍ബുദത്തില്‍ തളരാത്ത ഷഹാനക്ക് എ പ്ലസ് വിജയം
   
vps
11-May-2019
 

മാവൂര്‍: ശരീരത്തെ ബാധിച്ച രക്താര്‍ബുദത്തെ മനസ്സു കൊണ്ടു കീഴ്‌പ്പെടുത്തി എസ് എസ് എല്‍ സി പരീക്ഷയില്‍ ഫാത്തിമ ഷഹാന നേടിയത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. മലപ്പുറം ജില്ലയിലെ തെന്നല കളത്തിങ്ങല്‍ അബ്ദുല്‍നാസറിന്റെയും സലീനയുടെയും മകളാണ് ഫാത്തിമ ഷഹാന. എടരിക്കോട് പി കെ എം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഷഹാനക്ക് 2018 ഡിസംബര്‍ 25ന് ആണ് പനി ബാധിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് തുടര്‍ ചികിത്സക്കായി ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റി. ആഴ്ചയില്‍ 4 തവണ കീമോ തെറാപ്പി ചെയ്യണം. കഠിനമായ വേദനകള്‍ക്കിടെ കിട്ടുന്ന കുറഞ്ഞ സമയം അവള്‍ പഠിക്കാനായി പോരാടി. രോഗാവസ്ഥയില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതേണ്ടെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചതോടെ ഷഹാനക്ക് രക്തസമ്മര്‍ദമേറി. പരീക്ഷ എഴുതണമെന്ന ഷഹാനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് എം വി ആര്‍ ആശുപത്രിക്ക് സമീപത്തെ നായര്‍കുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതാനുള്ള അവസരമൊരുക്കി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ആംബുലന്‍സിലാണ് സ്‌കൂളിലെത്തി പരീക്ഷയെഴുതിയത്. സ്‌കൂളിലെ ലൈബ്രറി അണുവിമുക്തമാക്കി പരീക്ഷയെഴുതാനുള്ള സാഹചര്യമൊരുക്കി. അങ്ങനെ അര്‍ബുദത്തെ മനസ്സു കൊണ്ടു കീഴ്‌പ്പെടുത്തിയ ആ മിടുക്കി പത്തരമാറ്റ് വിജയം കരസ്ഥമാക്കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പി ടി എ റഹീം എം എല്‍ എ ആശുപത്രിയിലെത്തി ഷഹാനയെ അഭിനന്ദിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies