19-Jun-2019 (Wed)
 
 
 
 
‍ക്ലീന്‍ താമരശ്ശേരി പദ്ധതിക്ക് ആവേശകരമായ തുടക്കം
   
vps
12-May-2019
 

താമരശ്ശേരി: വിഷന്‍ 2020 ന്റെ ഭാഗമായി ക്ലീന്‍ താമരശ്ശേരി പദ്ധതിയില്‍ മഴയെത്തും മുമ്പെ മഴക്കാല ശുചീകരണയത്‌നം താമരശ്ശേരി, ചുങ്കം, കാരാടി, പരപ്പന്‍ പൊയില്‍ എന്നിവിടങ്ങളിലും വിവിധ വാര്‍ഡ് കേന്ദ്രങ്ങളിലും ആവേശകരമായി നടന്നു. ചുങ്കം ജംഗ്ഷനിലെ കൊയിലാണ്ടി റോഡിന്റെ ഇടത് വശവും കാരാടി വട്ടക്കുണ്ട് ഭാഗവും ഗതാഗത യോഗ്യമാക്കി. താമരശ്ശേരി ടൗണിലെ ശുചീകരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ ഉദ്ഘാടനം ചെയതു. വാര്‍ഡ് മെമ്പര്‍ കെ സരസ്വതി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു ആനന്ദ്, റജി ജോസഫ്, മസൂദ്, മുര്‍ത്താസ്, മോഹനന്‍, റീനാ അയമ്മദ്കുട്ടി, ആരോഗ്യ ഉദ്യോഗസ്ഥര്‍, എന്നിവര്‍ നേതൃത്വം നല്‍കി. പരപ്പന്‍ പൊയിലില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയതു. വാര്‍ഡ് മെമ്പര്‍ വസന്ത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി മുഹ്‌സിന്‍, അയ്യൂബ് ഖാന്‍, ശിവദാസന്‍, ടി പി സി അബ്ദുള്ള, മുഹമ്മദ് കുട്ടി, ബലരാമര്‍, ചന്ദ്രന്‍ പൂളക്കല്‍, എ സി രവികുമാര്‍, രാധ എന്നിവര്‍ നേതൃത്വം നല്‍കി. ചുങ്കത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്സി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയതു. വാര്‍ഡ് മെമ്പര്‍ പി എം ജയേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ പി മൂസ്തഫ, ഡി വൈ എസ് പി. സുധാകരന്‍, സി ഐ അഗസ്റ്റിന്‍, എ പി സജിത്ത്, ചന്തു മാസ്റ്റര്‍, കമ്മു, രത്‌നകുമാര്‍, പ്രേമകുമാരി, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. കാരാടിയില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ചിത കുറ്റവാക്കില്‍ ഉല്‍ഘാടനം ചെയ്തു. മജീദ് കാരാടി, കുഞ്ഞിമുഹമ്മദ്, ബിജു, രാജേഷ്, സുകന്തി, മഹേഷ്, ഉഷ, ലീലാവതി, ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ സജീവന്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies